പാചകവാതക സിലിന്‍ഡറിന്റെ വില വീണ്ടും കൂടി

പാചകവാതക സിലിന്‍ഡറിന് വില കൂടി. ഏഴ് രൂപയാണ് കൂടിയത്.  ഇതോടെ 14.2 കിലോ വരുന്ന സിലിന്‍ഡറിന് ഡല്‍ഹിയില്‍ 487.18 രൂപ നല്‍കണം. നേരത്തെ ഇത് 479.77 ആയിരുന്നു. സബ്‌സിഡിയുള്ള പാചകവാതക സിലിന്‍ഡറുകളുടെ വില ഘട്ടം ഘട്ടമായി ഉയര്‍ത്തുമെന്ന് ജൂലൈ 31-ന് പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രദാന്‍ ലോക്‌സഭയില്‍ അറിയിച്ചിരുന്നു.  എല്ലാമാസവും നാല് രൂപ വച്ച് വര്‍ധിപ്പിച്ച് 2018 മാര്‍ച്ചോടെ പാചകവാതകത്തിന് നല്‍കുന്ന സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി.  എന്നാല്‍ കഴിഞ്ഞ ആഗസ്റ്റ് 1-ന് 2.31 രൂപ മാത്രമേ വര്‍ധിപ്പിച്ചിരുന്നുള്ളൂവെന്നും ഇത് ബാലന്‍സ് ചെയ്യാനാണ് ഇക്കുറി ഏഴ് രൂപ കൂട്ടിയതെന്നുമാണ് പെട്രോളിയം കമ്പനി വൃത്തങ്ങള്‍ പറയുന്നത്.

Show More

Related Articles

Close
Close