കോപ്പാ അമേരിക്കയില്‍ കൊളംബിയയ്ക്ക് മൂന്നാം സ്ഥാനം

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ആതിഥേയരായ അമേരിക്കയെ ഏക ഗോളിന് തോല്‍പ്പിച്ച്‌ കൊളംബിയ മൂന്നാം സ്ഥാനം നേടി. 31 ാം മിനിറ്റില്‍ കാര്‍ലോസ് ബക്ക നേടിയ ഗോളിനാണ് കൊളംബിയയുടെ ജയം.

നേരത്തെ സെമിയില്‍ അര്‍ജന്റീനയോട് 4 ഗോളിന് അമേരിക്ക തോറ്റിരുന്നു. ചിലിയോട് 2 ഗോളിന് പരാജയപ്പെട്ടാണ് കൊളംബിയ സെമിയില്‍ പുറത്തായത്. അര്‍ജന്റീനയും ചിലിയും തമ്മിലുള്ള ഫൈനല്‍ മത്സരം തിങ്കളാഴ്ച രാവിലെ നടക്കും.

Show More

Related Articles

Close
Close