പറവൂര്‍ പീഡനക്കേസ്: പെണ്‍കുട്ടിയുടെ പിതാവ് അടക്കം മൂന്ന്പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

പറവൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. ഒന്നാംപ്രതിയായ പെണ്‍കുട്ടിയുടെ പിതാവ് പറവൂര്‍ വാണിയക്കാട് സ്വദേശി സുധീര്‍ , നാലാം പ്രതി കലൂര്‍ മണപ്പാട്ടിപ്പറമ്പ് കോളനിമംഗലത്ത് നൗഷാദ് (48) അഞ്ചാംപ്രതി ചന്ദമംഗലം വടക്കുംപുറം വടക്കേകുന്ന് ഹരി (44) എന്നിവരാണ് കുറ്റാക്കാര്‍. ഇവര്‍ക്ക് പുറമെ പെണ്‍കുട്ടിയുടെ മാതാവ് സുബൈദ, ഇടനിലക്കാരായ ചെങ്ങമനാട് പുറയാര്‍ പൈനേടത്ത് സാദിഖ് (40) എന്നിവരാണ് വിചാരണ നേരിട്ട മറ്റ് പ്രതികള്‍.2010 ജനുവരിയില്‍ കൊടുങ്ങല്ലൂര്‍ മത്തേല അഞ്ചപ്പാലത്തെ വീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബൈക്കില്‍ പെണ്‍കുട്ടിയെ കൊടുങ്ങല്ലൂരില്‍ എത്തിച്ച പ്രതി പീഡിപ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു. 32 സാക്ഷികളെയാണ് പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് വിസ്തരിച്ചത്.ശിക്ഷ കൊച്ചിയിലെ പ്രത്യേക കോടതി പിന്നീട് പ്രഖ്യാപിക്കും