പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തിലെന്ന് സി.പി.എം

കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ രാഷ്ട്രീയവൈരാഗ്യമല്ലെന്ന് സി.പി.എം. പ്രദേശത്തെ ഒരു പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് സി.പി.എം നേതാവ് എം.വി ജയരാജന്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമില്ല എന്നും ജയരാജന്‍ വ്യക്തമാക്കി. പാപ്പിനിശ്ശേരി സ്‌കൂളിലെ ഒരു പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട് ചില നാട്ടുകാരാണ് യുവാവിനെ മര്‍ദ്ദിച്ചതും, കൊലപ്പെടുത്തിയതും. ഇതില്‍ തങ്ങള്‍ക്കു പങ്കില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. അതേ സമയം സംഭവുമായി ബന്ധപ്പെട്ട് പത്ത് സി.പി.എം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.cpm-logo_1

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close