സിപിഎം പ്രവർത്തകർക്കെതിരെ കേസെടുക്കരുതെന്ന് ഭീഷണി ; സ്റ്റേഷനിൽ കയറി എസ്ഐയെ മർദിച്ചു

തുമ്പയിൽ സിപിഎം ജില്ലാനേതാക്കളുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ കയറി എസ് ഐ അടക്കമുള്ളവരെ മർദ്ദിച്ചു.സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്താൽ ഇതായിരിക്കും ഫലമെന്ന ഭീഷണിയും മുഴക്കി.

സംഭവത്തില്‍ രണ്ടു ജില്ലാ കമ്മിറ്റിയംഗങ്ങളടക്കം 25 സിപിഎമ്മുകാർക്കെതിരെ പൊലീസ് കേസെടുത്തു.വാഹനപരിശോധനയ്ക്കിടെ പിടികൂടിയ പാർട്ടി പ്രവർത്തകനെ മർദ്ദിച്ചെന്നാരോപിച്ചായിരുന്നു അക്രമം.

ജില്ലാ കമ്മിറ്റിയംഗങ്ങളായ ആറ്റിപ്ര സദാനന്ദന്‍, വി.എസ്.പത്മകുമാര്‍ എന്നിവരാണു അക്രമത്തിനു നേതൃത്വം നല്‍കിയതെന്നു പൊലീസ് പറഞ്ഞു.എസ്ഐ അടക്കം മുഴുവന്‍ പൊലീസുകാരെയും രണ്ടു ജില്ലാ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ അസഭ്യം പറഞ്ഞത് എതിർത്തതോടെയാണ് മർദ്ദനമാരംഭിച്ചത്.എസ് ഐ യെ പലതവണ മർദ്ദിച്ചു. സൂക്ഷിച്ചില്ലെങ്കില്‍ ദു:ഖിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി. സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയതിനും മര്‍ദനത്തിനുമടക്കമാണ് 25 പേര്‍ക്കെതിരെ കേസെടുത്തത്.

Show More

Related Articles

Close
Close