അംഗങ്ങള്‍ കൊഴിഞ്ഞു പോകുന്നെന്നു സിപിഎം

stock-footage-communist-flagദില്ലി:  പാര്‍ട്ടി അംഗങ്ങളുടെ എണ്ണം കൂടിയെങ്കിലും പാര്‍ട്ടിയില്‍ വന്‍തോതില്‍ കൊഴിഞ്ഞുപോക്കു തുടരുന്നുവെന്നു സിപിഎം കേന്ദ്ര കമ്മിറ്റി, പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ തയാറാക്കിയ കണക്കുകള്‍.  കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പാര്‍ട്ടി അംഗസംഖ്യം 10,44,853ല്‍ നിന്നും 10,59,060 ആയി ഉയര്‍ന്നു എന്നാണു പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ പോകുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 14,277 അംഗങ്ങളുടെ വര്‍ധനവ്. കേരളത്തില്‍ 34,692 അംഗങ്ങള്‍ കൂടിയതാണ് പാര്‍ട്ടി അംഗസംഖ്യ ഇടിയാതിരിക്കാന്‍ സഹായിച്ചത്. പശ്ചിമ ബംഗാളില്‍ 39,000 അംഗങ്ങള്‍ കുറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലെ കൊഴിഞ്ഞു പോക്ക് തുടരുന്നുവെന്നാണ് സിസിയുടെ കണ്ടെത്തല്‍.വര്‍ഗ ബഹുജന സംഘടനകളുടെ അംഗത്വത്തില്‍ വന്‍ ഇടിവുണ്ടായി. യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും എണ്ണം കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനെക്കാള്‍ ഇടിഞ്ഞുവെന്നും കണക്കുകള്‍ കാണിക്കുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close