ഇന്ത്യയ്ക്ക് കോലിയില്ല, ലങ്കയ്ക്ക് ദില്‍ഷനും; ഒന്നാം ട്വന്റി പുനെയില്‍

Virat-Kohliഇന്ത്യ – ശ്രീലങ്ക ഒന്നാം ട്വന്റി 20 മത്സരം ഇന്ന് (ഫെബ്രുവരി 10, ചൊവ്വാഴ്ച) പുനെയില്‍ നടക്കും. ഏഷ്യാകപ്പിനും ലോകകപ്പിനും മുമ്പായി ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണ് ഇന്ന് തുടങ്ങുന്നത്. ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ട്വന്റി മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഈ പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യ ഏഷ്യാകപ്പിനായി ബംഗ്ലാദേശിലേക്ക് പോകും. ഇതിന് ശേഷം സ്വന്തം നാട്ടില്‍ ലോകകപ്പ്. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യ ശ്രീലങ്കയെ നേരിടാന്‍ ഒരുങ്ങുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ തകര്‍പ്പന്‍ ബാറ്റിംഗാണ് കോലി പുറത്തെടുത്തത്. മൂന്ന് കളികളിലായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച കോലി മാന്‍ ഓഫ് ദ സീരിസായിരുന്നു. ഏഷ്യാകപ്പ്, ലോകകപ്പ് എന്നീ പ്രധാന മത്സരങ്ങള്‍ നടക്കാനിരിക്കേ കോലിക്ക് ഇന്ത്യന്‍ സെലക്ടര്‍മാര്‍ വിശ്രമം അനുവദിക്കുകയായിരുന്നു.

ഇന്ത്യ കോലിയില്ലാതെയാണ് ഇറങ്ങുന്നതെങ്കില്‍ ശ്രീലങ്കയ്ക്ക് നഷ്ടമാകുക ഓപ്പണറും വെറ്ററന്‍ താരവുമായ തിലകരത്‌നെ ദില്‍ഷന്റെ സേവനമാണ്. കയ്യിലേറ്റ പരിക്കാണ് ദില്‍ഷന് വിനയായത്. പരിക്കേറ്റ നായകന്‍ മലിംഗ, ആഞ്ചലോ മാത്യൂസ് എന്നിവര്‍ പരമ്പരയ്ക്ക് എത്തുന്നില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് ചാന്ദിമലാണ് ശ്രീലങ്കയെ നയിക്കുന്നത്. നുവാന്‍ കുലശേഖര, രംഗണ ഹെറാത് എന്നിവരുടെ അഭാവത്തില്‍ താരതമ്യേന പുതുമുഖങ്ങളാണ് ലങ്കന്‍ ടീമില്‍ കളിക്കുന്നത്. കോലി ഇല്ലെങ്കിലും ഇന്ത്യയുടെ ബാറ്റിംഗിന് ഒരു ക്ഷീണവും ഇല്ല. രോഹിത്, ധോണി, ധവാന്‍, രഹാനെ എന്നിവരെല്ലാം മികച്ച ഫോമിലാണ്. കോലിക്ക് പകരം മനീഷ് പാണ്ഡെ കളിച്ചേക്കും. ഓള്‍റൗണ്ടര്‍ പവന്‍ നേഗിയാണ് ഇന്ത്യന്‍ ക്യാംപില്‍ എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു താരം. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര 3- 0 ന് തൂത്തുവാരിയാല്‍ ഇന്ത്യയ്്ക്ക് ഒന്നാം റാങ്ക് നിലനിര്‍ത്താം.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close