മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു.

crowd
രാജ്യത്തെ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. 121.09 കോടിയാണ് മൊത്തം ജനസംഖ്യ. 2011ല്‍ നടത്തിയ സെന്‍സസിലെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ജനസംഖ്യ മതാടിസ്ഥാനത്തില്‍

ഹിന്ദുക്കള്‍-96.63 കോടി(79.80ശതമാനം)
മുസ്ലീങ്ങള്‍-17.22 കോടി(14.2 ശതമാനം)
ക്രിസ്ത്യാനികള്‍-2.78 കോടി (0.4 ശതമാനം)
സിഖുക്കാര്‍-2.08 കോടി(1.7 ശതമാനം)
ബുദ്ധമതക്കാര്‍ – 0.84 കോടി(0.7 ശതമാനം)
ജൈനമതക്കാര്‍-0.45 കോടി(0.4 ശതമാനം)
മറ്റുമതക്കാര്‍-0.79 കോടി(0.7 ശതമാനം)
മതരഹിതര്‍-0.29 കോടി -(0.2 ശതമാനം)

17.7 ശതമാനമാണ് 2001-2011 കാലഘട്ടത്തിലെ ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക്. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യയുടെ വളര്‍ച്ചാനിരക്കും പുറത്തുവിട്ടിട്ടുണ്ട്. അത് താഴെ

ഹിന്ദുക്കള്‍ – 16.8 ശതമാനം
മുസ്ലീങ്ങള്‍-24.6 ശതമാനം
ക്രിസ്ത്യാനികള്‍-15.5 ശതമാനം
സിഖുക്കാര്‍- 8.4 ശതമാനം
ബുദ്ധമതക്കാര്‍-6.1 ശതമാനം
ജൈനമതക്കാര്‍-5.4 ശതമാനം

ബീഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ റിപ്പോര്‍ട്ടിന്റെ പുറത്തുവിവരങ്ങള്‍ പുറത്തുവിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇവയില്‍ 50 സീറ്റിലും മുസ്ലീം ജനവിഭാഗമാണ് തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കുക.

കേരളത്തിലെ ജനസംഖ്യ-33,40,6061
പുരുഷന്‍മാര്‍-160,274,12
സ്ത്രീകള്‍-173,78,649
ഹിന്ദുക്കള്‍-54.7 ശതമാനം
മുസ്ലീമുകള്‍-26.56 ശതമാനം
ക്രിസ്ത്യാനികള്‍-18.38 ശതമാനം
നാലുവർഷം മുൻപ് തയാറാക്കിയ വിവരങ്ങളാണ് ഇന്ന് പുറത്തു വിട്ടിരിക്കുന്നത്. ആർജെഡി, ജെഡിയു, എസ്പി, ഡിഎംകെ തുടങ്ങിയ പാർട്ടികൾ ജാതി സെൻസസ് പുറത്തുവിടാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ സാമ്പത്തിക അവസ്ഥയെപ്പറ്റിയുള്ള റിപ്പോർട്ട് ജൂലൈ 3ന് പുറത്തുവിട്ടിരുന്നു.
Comments

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close