രോഗിയായ ജീവനക്കാരനെ രക്ഷിക്കാന്‍ ദക്ഷിണ ധ്രുവത്തില്‍ വിമാനമിറക്കി

അമുന്‍ഡ്‌സെന്‍-സ്‌കോട്ട് ഗവേഷണ കേന്ദ്രത്തിലെ രോഗിയായ ജീവനക്കാരനെ രക്ഷിക്കാനാണ് ശൈത്യക്കാലത്ത് ദക്ഷിണധ്രുവത്തില്‍ വിമാനമിറക്കിയത്.

60 വര്‍ഷത്തെ റിസര്‍ച്ച് സ്റ്റേഷണിന്റെ ചരിത്രത്തില്‍ മൂന്ന് വട്ടം മാത്രമാണ് ഇവിടേക്ക് വിമാനം എത്തിയിട്ടുള്ളത്. ആറ് മാസത്തെ ധ്രുവ ശൈത്യകാലത്ത് മൈനസ് 100 ഡിഗ്രിക്ക് താഴെയാണ് ഇവിടുത്തെ കാലാവസ്ഥ. ഇക്കാലത്ത് സൂര്യപ്രകാശം എത്താത്ത ദക്ഷിണ ധ്രുവം ഇരുട്ട് മൂടി കിടക്കുകയാണ് ചെയ്യുക.

കോണ്‍ട്രാക്ടര്‍ ലോക്കിഡ് മാര്‍ട്ടിന് വേണ്ടി കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്‍ രോഗാതുരനായതോടെയാണ് അപകടം പിടിച്ച രക്ഷാപ്രവര്‍ത്തനത്തിന് ഒരുങ്ങിയതെന്ന് നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെല്ലി ഫോക്‌നര്‍ അറിയിച്ചു.

10 മണിക്കൂര്‍ നീണ്ട വിമാനയാത്രയാണ് ദക്ഷിണധ്രുവത്തിന് അടുത്തുള്ള എയര്‍ബെയ്‌സില്‍ നിന്നുള്ളത്. 12 മുതല്‍ 13 മണിക്കൂര്‍ വരെ പറക്കാനാവശ്യമായ ഇന്ധനം മാത്രമാണ് വിമാനത്തിലുണ്ടാവുക എന്നതാണ് ഏറ്റവും ദുഷ്‌കരമായ പ്രതിസന്ധി. അപകടകരമായ കാലാവസ്ഥയാണ് എല്ലാഎപ്പോഴും എന്നിരിക്കെ രൂക്ഷമായ അവസ്ഥയിലേക്ക് കാലാവസ്ഥ മാറിയാല്‍ പിന്നെ ദക്ഷിണ ധ്രുവത്തില്‍ പെട്ടു എന്നു കരുതിയാല്‍ മതിയെന്നാണ് 2001ല്‍ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ട പൈലറ്റ് സിയാന്‍ ലൗട്ടിറ്റ് പറയുന്നത്.

കഴിഞ്ഞ ആഴ്ചയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 48 ജീവനക്കാരാണ് ദക്ഷിണ ധ്രുവത്തിലെ ഗവേഷണ കേന്ദ്രത്തില്‍ ജോലി നോക്കുന്നത്. ഇത് കണക്കിലെടുത്തും വിമാന ജീവനക്കാരുടെ സുരക്ഷയും അപകടസാധ്യതയും എല്ലാം കണക്കിലെടുത്ത് ഒടുവിലാണ് രക്ഷാപ്രവര്‍ത്തനം സാധ്യമാക്കിയത്.

Show More

Related Articles

Close
Close