രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു : ഡേവിഡ് കാമറൂണ്‍

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും പാര്‍ലമെന്റംഗവുമായ ഡേവിഡ് കാമറൂണ്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു.

രാഷ്ട്രീയം മതിയാക്കുകയാണെന്നും പാര്‍ലമെന്റ് അംഗം എന്ന സ്ഥാനത്ത് നിന്നും രാജിവക്കുകയാണെന്നും കാറൂണ്‍ പ്രഖ്യാപിക്കുകയായിരുന്നു.

2020ല്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്ന് കാമറൂണ്‍ നേരത്തെ പറഞ്ഞിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായ ഒരു തിരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടണ്‍ തുടരണമോ വേണ്ടയോ എന്ന് തിരുമാനിക്കുന്ന ബ്രെക്‌സിറ്റില്‍ നേരിട്ട പരാജയത്തിന് പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹം തന്റെ രാഷ്ട്രീയം പൂര്‍ണമായി അവസാനിപ്പിക്കാനൊരുങ്ങുന്നത്.

2010ലാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി കാമറൂണ്‍ അധികാരമേല്‍ക്കുന്നത്‌. വളരെ നാളത്തെ ആലോചനകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു തിരുമാനം ഇപ്പോള്‍ എടുത്തിരിക്കുന്നത് എന്നദ്ദേഹം പറഞ്ഞു.

നിലവിലെ പ്രധാനമന്ത്രി തെരേസ മെയ് കാമറൂണിന്റെ ഭരണരീതിയില്‍ നിന്നും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകളാണ്‌ സ്വീകരിച്ചുപോന്നിരുന്നത്. എന്നാല്‍, തെരേസയെ പൂര്‍ണമായി പിന്തുണക്കുന്നുവെന്നും കാറൂണ്‍ തന്റെ രാജി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കി.

കഴിഞ്ഞ ജൂണില്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ക്യാമറൂണ്‍ ഒഴിയുകയായിരുന്നു. ഹിതപരിശോധനയില്‍ പരാജയപ്പെട്ടതിനാലായിരുന്നു ഈ തിരുമാനം.

52 ശതമാനം പേര്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പോരണമെന്ന് ആവശ്യപ്പെട്ട് വോട്ടുരേഖപ്പെടുകയായിരുന്നു.

 

Show More

Related Articles

Close
Close