കോതമംഗലത്ത് സ്കൂള്‍ ബസിനു മുകളില്‍ മരം വീണ് അഞ്ചു മരണം

11401439_798346436943980_144711281567883701_n
കോതമംഗലത്തു സ്‌കൂള്‍ബസിനു മുകളില്‍ മരം കടപുഴകി വീണു അഞ്ചു കുട്ടികള്‍ മരിച്ചു. കോതമംഗലം കറുകടം വിദ്യാവികാസ് സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. നിരവധി കുട്ടികള്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നു റിപ്പോര്‍ട്ട്.കോതമംഗലം കറുകിടം വിദ്യാവികാസ് സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്.12 വിദ്യാര്‍ഥികളാണു ബസില്‍ ഉണ്ടായിരുന്നത്.

കൃഷ്ണേന്ദു(5), ജോഹന്‍ (13)‍, അമീന്‍(13), നിസ, ഗൗരി എന്നിവരാണു മരിച്ചത്. വൈകിട്ടു നാലരയോടെ നെല്ലിമറ്റം ഭാഗത്തേക്കു പോയ ബസിനു മുകളിലേക്ക് നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിങ് കോളജിനു സമീപം വച്ച് മരം കടപുഴകി വീഴുകയായിരുന്ന. ശക്തമായ കാറ്റില്‍ വന്‍ മരം കടപുഴകി ബസിനു മുകളിലേക്കു വീഴുകയായിരുന്നു അപകടം നടക്കുമ്പോള്‍ പ്രദേശത്തു ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു.റോഡിനേക്കാള്‍ ഉയരത്തിലുള്ള മണല്‍ത്തിട്ടയില്‍നിന്ന മരമാണു കടപുഴകി വീണത്.

രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ കോതമംഗലം ധര്‍മഗിരി ആശുപത്രിയിലും മൂന്നു പേരുടെ മൃതദേഹങ്ങള്‍ ബസേലിയസ് ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്.
bus-accident_0

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close