യാത്രക്കാര്‍ക്ക് 25 തരം ചായയുമായി ഇന്ത്യന്‍ റെയില്‍വേ

ട്രെയ്ന്‍ യാത്രകാര്‍ക്ക് 25 തരം ചായയുമായി ഇന്ത്യന്‍ റെയില്‍വേ. പദ്ധതി നടപ്പാക്കുന്നത് ഇന്ത്യന്‍ റയ്ല്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനാണ് ( ഐ.ആര്.സി.ടി.സി.). രാജ്യത്ത് ഏറ്റവും പ്രചാരത്തിലുള്ള ചായകളാണ് യാത്രക്കാര്‍ക്ക് ലഭ്യമാക്കുക. റെയ്ല്‍വേയുടെ 12000 റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ ചായ വില്പന നടത്തുക. ആം പപഡ് , ഹരി മിര്‍ച്, കുല്ഹാഡ്, അഡ്രാക് തുള്‍സി, ഹണി ജിഞ്ചര്‍ ലെമണ്‍ തുടങ്ങിയ ഇന്ത്യക്കാരുടെ ഇഷ്ട ഇനങ്ങളാണ് ചായമെനുവില് ഉള്ളത്. പ്രമുഖ ടീ ബ്രാന്‍ഡായ ചെയിന്‍ ചായോസുമായി കൈകോര്‍ത്താണ് പുതിയ സംരംഭത്തിന് ഐ.ആര്.സി.ടി.സി. തുടക്കമിട്ടിരിക്കുന്നത്. ഐ.ആര്.സി.ടി.സി. മൊബൈല്‍ ആപ്ലിക്കേഷനില്‍ കൂടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇത്തരത്തില്‍ ചായ ലഭിക്കുക. എവിടെ എത്തുമ്പോള്‍ ഏത് ചായ വേണമെന്ന് ആപ്ലിക്കേഷനില്കൂടി മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ നല്ല ചൂട് വെറൈറ്റി ചായകള്‍ യാത്രക്കാര്‍ ഇരിക്കുന്നിടത്ത് എത്തിക്കും. കൂടാതെ ആപ്പ് വഴി ബുക്ക് ചെയ്യുന്ന 300 രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് 10 ശതമാനം കിഴിവും ഐ.ആര്.സി.ടി.സി. പ്രഖ്യാപിച്ചിട്ടുണ്ട്.