കാവേരി പ്രശ്‌നം: ദേവഗൗഡ നിരാഹാര സമരം ആരംഭിച്ചു

കാവേരി നദിയില്‍ നിന്നും വെള്ളം തമിഴ്നാടിന് വിട്ടുനല്‍കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ നിരാഹാരസമരം ആരംഭിച്ചു.

കര്‍ണ്ണാടകയിലെ ജനങ്ങള്‍ നിരന്തര പ്രശ്നക്കാരല്ല. കാവേരി നദിയിലെ ജലം ഇനിയും പങ്കുവയ്ക്കുകയാണെങ്കില്‍ സംസ്ഥാനം അതികഠിനമായ വരള്‍ച്ച നേരിടും.

പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ നേരില്‍ക്കണ്ട് മനസ്സിലാക്കാന്‍ മേല്‍നോട്ട സമിതിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയങ്ങള്‍ ഗൗരവതരമായി തന്നെ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണമെന്നും ഗൗഡ ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധി കര്‍ണാടകയ്ക്കുള്ള മരണവാറണ്ടാണെന്ന് ദേവഗൗഡ ആരോപിച്ചു. ഇത് 1893 ല്‍ തുടങ്ങിയ പ്രശ്‌നമാണ്. 130 വര്‍ഷമായി ഈ പ്രശ്‌നം കര്‍ണാടക അനുഭവിക്കുകയാണെന്നും ഗൗഡ വ്യക്തമാക്കി.

Show More

Related Articles

Close
Close