കാരണംകാണിക്കലിന് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ജേക്കബ് തോമസ്

jacob-thomas1

സര്‍ക്കാരും ഡി.ജി.പി ജേക്കബ് തോമസും തമ്മില്‍ വീണ്ടും തുറന്ന പോരിലേക്ക്. തനിക്കെതിരെയുള്ള കാരണം കാണിക്കല്‍ നോട്ടീസിന് വിശദീകരണം നല്‍കാന്‍ ജേക്കബ് തോമസ് കൂടുതല്‍ ആവശ്യപ്പെട്ടതാണ് ചീഫ് സെക്രട്ടറിയെ ചൊടിപ്പിച്ചത്. ഇതോടെ ജേക്കബ് തോമസിന് കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വ്യക്തമാക്കി . സര്‍ക്കാര്‍ രേഖകളുടെ പകര്‍പ്പ് കൈമാറില്ലെന്നും അദ്ദേഹം അറിയിച്ചു. രേഖകള്‍ എത്തിച്ചു നല്‍കേണ്ടത് സര്‍ക്കാരിന്റെ ജോലിയല്ല. ആവശ്യമെങ്കില്‍ ജേക്കബ് തോമസിന് നേരിട്ടെത്തി രേഖകളുടെ പകര്‍പ്പ് പരിശോധിക്കാമെന്നും ജിജി തോംസണ്‍ അറിയിച്ചു.
ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ എം.ഡിയായിരിക്കെ കൊല്ലത്തെ സ്വകാര്യ കോളേജില്‍ ജോലി ചെയ്ത് വേതനം പറ്റിയെന്ന പരാതിയിലാണ് ചീഫ് സെക്രട്ടറി ജേക്കബ് തോമസിനോട് വിശദീകരണം തേടിയത്. ഇതേ തുടര്‍ന്ന് ജേക്കബ് തോമസ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും, തെളിവുകളും ആവശ്യപ്പെട്ടിരുന്നു. കൂടാതെ വിശദീകരണം നല്‍കുന്നതിന് കൂടുതല്‍ സമയവും ആവശ്യപ്പെട്ടു.
ജനുവരി 27-ാം തീയ്യതിയാണ് ചീഫ് സെക്രട്ടറി ജേക്കബ് തോമസിന് നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വൈകിയാല്‍ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനം.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close