ധാക്കയിലെ ഐഎസ് ഭീകരാക്രമണം: ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു

ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 5 പേര്‍ കൊല്ലപ്പെട്ടു. ധാക്ക നയതന്ത്ര മേഖലയിലെ റസ്‌റ്റോറന്റിന് നേരെ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ബന്ദികളാക്കിയവരെ കടുത്ത ഏറ്റുമുട്ടലിനു ശേഷം സൈന്യം മോചിപ്പിച്ചു.

20 വിദേശകള്‍ ഉള്‍പ്പെടെ 60ഓളം പേരെ ആക്രമികള്‍ ബന്ദികളാക്കിയിരുന്നു . ആക്രമണത്തില്‍ 27 പൊലീസുകാര്‍ക്കും ഒരു സിവിലിയനും പരിക്കേറ്റു.

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു കൊണ്ട് അവരുടെ വാര്‍ത്താ ഏജന്‍സി അമഖ് ട്വീറ്റ് ചെയ്തു. 20 പേരെ കൊലപ്പെടുത്തിയെന്നാണ് ഐഎസ് അവകാശപ്പെടുന്നത്.

അതേസമയം, രണ്ട് ഇറ്റാലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അഞ്ച് ഭീകരര്‍ റസ്റ്റാറന്റിനുള്ളില്‍ ഉള്ളതായി സൂചനയുണ്ട്. ബന്ദികളില്‍ ഏഴ് ഇറ്റാലിയന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. ധാക്കയിലെ ഗുല്‍ഷാനിലുള്ള ഹോളി ആര്‍ടിസാന്‍ ബേക്കറി കഫേയിലാണ് ഇന്നലെ അര്‍ധരാത്രിയോടെ ആക്രമണമുണ്ടായത്. ഭീകരസംഘത്തില്‍ ഒന്‍പത് പേരുണുള്ളതെന്നാണ് സുരക്ഷാവിഭാഗം പറയുന്നതെങ്കിലും ഇരുപതോളം പേരുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരം. അഡീഷനല്‍ കമ്മീഷണറായ റബിയുലും സമീപത്തെ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ സലാഹുദ്ദീന്‍ അഹമ്മദും ആണ് കൊല്ലപ്പെട്ടത്. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ബന്ദികളില്‍ ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും സ്വദേശികളുമുണ്ടെന്നാണറിയുന്നത്. വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖലയാണ് ഗുല്‍ഷന്‍. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9.20ഓടെയാണ് എട്ടംഗ സായുധ ഭീകരസംഘം ആക്രമണം നടത്തിയത്. ഹോലെ ആര്‍ട്ടിസാന്‍ ബേക്കറി എന്ന റസ്റ്റാറന്റില്‍ ഇരച്ചുകയറിയ ആക്രമികള്‍ ബോബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. വിദേശികളും നയതന്ത്ര പ്രതിനിധികളും സമ്പന്നരും എത്തുന്ന കഫേയാണിത്.

അതേസമയം ഭീകരരുമായി സമാധാന ചര്‍ച്ചയ്ക്ക് ശ്രമിക്കുകയാണെന്ന് റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍(ആര്‍എബി) മേധാവി ബേനസീര്‍ അഹമ്മദ് പറഞ്ഞു. റസ്‌റ്റോറന്റിനകത്തു നിന്ന് ബോംബുകള്‍ വലിച്ചെറിയുന്നതിനൊപ്പം സുരക്ഷാഉദ്യോഗസ്ഥരുടെ നേരെ അക്രമികള്‍ തുടരെത്തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴും ബോംബെറിഞ്ഞ് തടസ്സപ്പെടുത്തി.

 

 

 

Show More

Related Articles

Close
Close