ധനുഷ് എത്തുന്നു തമിഴില്‍ വിഷ്ണുവിന് പകരം ദീനയുമായി

ശിവകാര്‍ത്തികേയന്‍, ദിവ്യദര്‍ശിനി, റോബോ ശങ്കര്‍ തുടങ്ങിയ വിജയ് ടിവി ‘പ്രൊഡക്ടുകളെ’ തന്റെ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തിയ ധനുഷ് ഇപ്പോള്‍ പുതിയൊരു കണ്ടെത്തെലുമായി രംഗത്തെത്തിയിരിക്കുന്നു.  കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന നാദിര്‍ഷ ചിത്രത്തിന്റെ തമിഴ് പതിപ്പിലേക്കാണ് പുതിയ നടനെ ധനുഷ് പരിചയപ്പെടുത്തുന്നത്. അജിത് ഫ്രം അറുപ്പു കോട്ടയ് എന്ന ചിത്രത്തില്‍ കലക്ക പോവതു യാരു എന്ന ടിവി പരിപാടിയിലൂടെ ശ്രദ്ധേയനായ ദീനയാണ് നായകനാകുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ചെയ്ത കിച്ചു എന്ന കേന്ദ്ര കഥാപാത്രമാണ് ദീന ചെയ്യുക.

ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ധനുഷാണ് ദീനയെ കണ്ടെത്തിയതെന്ന് സംവിധായകന്‍ നാദിര്‍ഷ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ടെലിവിഷന്‍ ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ ദീന ധനുഷ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാ പാണ്ടിയിലും ചെറിയ വേഷം ചെയ്തിരുന്നു. പൊള്ളാച്ചിയില്‍ ഫിബ്രുവരി അഞ്ചിന് ചിത്രീകരണം തുടങ്ങും.

Show More

Related Articles

Close
Close