കേരളത്തിലെ സ്‌കൂളുകളില്‍ ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദേശം

ബി.ജെ.പിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കാന്‍ കേരളത്തിലെ സ്‌കൂളുകള്‍ക്ക് നിര്‍ദേശം. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.  ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജീവിതം ആസ്പദമാക്കി വിവിധ കലാപരിപാടികള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.

യു.പി ക്ലാസുകളിലും സെക്കന്‍ഡറി തലത്തിലും നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗ രേഖയും സര്‍ക്കുലറിനൊപ്പമുണ്ട്. ദീന്‍ ദയാല്‍ ഉപാധ്യായുടെ ജീവിതവും, ആശയങ്ങളും ഉള്‍കൊള്ളിച്ചാണ് പരിപാടികള്‍ നടത്തേണ്ടത്. യുപി തലത്തില്‍, അദ്ദേഹത്തിന്റെ ജീവിതമോ ആശയമോ വര്‍ണ്ണിച്ചു കൊണ്ടുള്ള പദ്യം ചൊല്ലല്‍, ദേശഭക്തി ഗാനം തുടങ്ങിയ സംഘടിപ്പിക്കണം.

അസംബ്ലിക്കിടയില്‍ അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ജീവിത കഥ അവതരിപ്പിക്കുകയും വേണം. സെക്കണ്ടറി തലത്തില്‍ ദീന്‍ ദയാല്‍ ഉപാധ്യായുടെ ആശയങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സംഘടിപ്പിക്കണം. അദ്ദേഹത്തിന്റെ പേരിലുള്ള വിവിധ പദ്ധതികളേക്കുറിച്ച് ഉപന്യസിക്കണമെന്നും മാര്‍ഗ്ഗ രേഖയില്‍ പറയുന്നു.

Show More

Related Articles

Close
Close