കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ക്ഷാമം; സര്‍വീസുകള്‍ വെട്ടിക്കുറച്ചു

കെ എസ് ആര്‍ ടിസിയെ വെട്ടിലാക്കി വീണ്ടും ഡീസല്‍ ക്ഷാമം, സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് ദീര്‍ഘദൂര ബസുകളുടെ സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഡീസല്‍ ഇനത്തില്‍ മാത്രം 185 കോടി രൂപ കെ.എസ്.ആര്‍.ടി.സി നല്‍കാനുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്ധന കമ്പനികള്‍ ഡീസല്‍ വിതരണം നിര്‍ത്തിയതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം.

സര്‍ക്കാരില്‍നിന്ന് 20 കോടി മാത്രമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത് തികയാത്ത അവസ്ഥയാണെന്ന് കോര്‍പ്പറേഷന്‍ എം.ഡി ടോമിന്‍ തച്ചങ്കരി ജീവനക്കാര്‍ക്ക് നല്‍കിയ കുറിപ്പില്‍ പറഞ്ഞിരുന്നു. പല ഡിപ്പോകളിലും ഡീസല്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ദീര്‍ഘദൂര ബസുകള്‍ പലതും ഇന്ധനക്ഷാമം മൂലം വഴിയില്‍ കുടുങ്ങിയിട്ടുണ്ട്. ബസിലെ ജീവനക്കാരും യാത്രക്കാരും യാത്രമുടങ്ങിയ അവസ്ഥയിലാണ്. മധ്യതിരുവിതാംകൂറിലെ ഡിപ്പോകളിലാണ് ഏറ്റവുമധികം ഇന്ധനക്ഷാമം ഉണ്ടായിരികുന്നത്.

Show More

Related Articles

Close
Close