ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്

റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്. ഓണത്തിനു ശേഷം വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിക്കും. മുമ്പ് ഹൈക്കോടതി രണ്ട് തവണയും സെഷന്‍സ് കോടതി ഒരു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 50 ദിവസത്തിലധികമായി ജയിലില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ഇന്നലെ ആലുവ സബ് ജയിലില്‍ എത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നാണിതെന്നാണ് ഹൈക്കോടതി രണ്ട് തവണയും വിലയിരുത്തിയത്. കുറ്റകൃത്യത്തില്‍ ദിലീപിന്റെ പങ്ക് പ്രഥമദൃഷ്ട്യ ബോധ്യമാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി വിലയിരുത്തിയിരുന്നു. ഇരുന്നൂറിലധികം തെളിവുകളാണ് ദിലീപിനെതിരെ പോസിക്യൂഷന്‍ ഹാജരാക്കിയത്. കാവ്യയുടെ മുന്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് മൊഴിയും നല്‍കിയിരുന്നു.

വരുന്ന ആറാം തീയതി തന്റെ പിതാവിന്റെ ചരമവാര്‍ഷികമാണെന്നും ബലികര്‍മ്മങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍കാലിക പരോള്‍ അനുവദിക്കണമെന്നും  കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ദിലീപ് പറഞ്ഞിരുന്നതിനെ തുടര്‍ന്ന് കോടതി ഇതിനുള്ള അനുമതി നല്‍കിയിരുന്നു.

എവിടെയാണെങ്കിലും എല്ലാ വര്‍ഷവും താന്‍ ഈ ചടങ്ങില്‍ പങ്കെടുക്കാറുണ്ട്. ആറാം തീയതി രാവിലെ ബുധനാഴ്ച്ച ഏഴ് മണിയോടെ ജയില്‍ വിടാന്‍ അനുമതി നല്‍കണമെന്നും വീട്ടിലും പിന്നീട് ആലുവ മണപ്പുറത്തുമായി നടക്കുന്ന ചടങ്ങ് പൂര്‍ത്തിയാക്കി പതിനൊന്ന് മണിയോടെ താന്‍ ജയിലില്‍ തിരിച്ചെത്താമെന്നുമായിരുന്നു അപേക്ഷയില്‍ ദിലീപ് പറഞ്ഞത്. എന്നാല്‍ ദിലീപിനെ ജയിലിന് പുറത്ത് വിടാന്‍ അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. കഴിഞ്ഞ വര്‍ഷം ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ എത്തിയിരുന്നില്ല. വൈകിയ വേളയില്‍ ഇത്തരത്തിലുള്ള ആവശ്യവുമായി രംഗത്തെത്തിയതില്‍ ദുരൂഹതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കടുത്ത എതിരുപ്പുയര്‍ത്തിയ പ്രോസിക്യുഷനെ അതിജീവിച്ചാണ് ദിലീപിന് താല്‍കാലിക  ആശ്വാസം ലഭിച്ചത്.

Show More

Related Articles

Close
Close