സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ: ദിലീപിന്റെ മറുപടി തൃപ്തികരമെന്ന് റൂറല്‍ എസ്പി എ വി ജോര്‍ജ്

സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ മറുപടി തൃപ്തികരമെന്ന് റൂറല്‍ എസ് പി എ വി ജോര്‍ജ്. ഏജന്‍സിക്ക് ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കില്‍ ആയുധങ്ങള്‍ കൊണ്ടുവരാം. അക്കാര്യം പൊലീസിനെ അറിയിക്കണം. പൊലീസില്‍ നിന്നുള്ള സുരക്ഷ ദിലീപ് ആവശ്യപ്പെട്ടില്ലെന്നും എ വി ജോര്‍ജ് പറഞ്ഞു. തനിക്കെതിരെ കേസ് നല്‍രിയവരില്‍ നിന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും എന്നാല്‍ സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയിരുന്നില്ലെന്നുമായിരുന്നു ദിലീപ് പൊലീസിന് നല്‍കിയ മറുപടി. എന്നാല്‍ ഇത് സംബന്ധിച്ച് സ്വകാര്യ ഏജന്‍സിയുമായി സംസാരിച്ചിരുന്നുവെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് എ വി ജോര്‍ജിന്റെ പ്രതികരണം.

Show More

Related Articles

Close
Close