ദിലീപ് വീട്ടിലെത്തി: ശ്രാദ്ധ ചടങ്ങുകള്‍ പൂര്‍ത്തിയായി.

അഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ നടന്‍ ദിലീപിനെ രാവിലെ ജയിലില്‍ നിന്ന് പുറത്തിറക്കി.

അഞ്ചു മിനുട്ടുകൊണ്ട് തന്നെ വീട്ടിലെത്തിയ ദിലീപ് , ശ്രാദ്ധചടങ്ങുകളിലേക്ക് കടന്നു. പോലീസിന്റെ നിരീക്ഷണത്തില്‍ ആണ് ചടങ്ങ് പുരോഗമിക്കുന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വീട്ടിലുള്ളത്. ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകരോ ആരാധകരോ എത്തിയിട്ടില്ല എന്നത് , കേസിനെ ബാധിക്കും എന്നതിനാല്‍ കര്‍ശന നിര്‍ദേശം ദിലീപിന്‍റെ ഭാഗത്ത്‌ നിന്ന് ഉള്ളതുകൊണ്ടാണ് എന്നാണ് സൂചന.

8.35 നു വീടിനു പുറത്തു നടക്കുന്ന ശ്രാദ്ധചടങ്ങുകള്‍ നടന്നിരുന്നു. ആലുവയിലെ പദ്മസരോവരത്തിലെ ചടങ്ങുകളില്‍ സഹോദരനും പങ്കെടുത്തു. അമ്മയും മകളും ഒപ്പം ഉണ്ടായിരുന്നു.സുരക്ഷാ കാരണങ്ങളാല്‍ ആലുവ മണപ്പുറത്തെ ചടങ്ങില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ല. വീടിനകത്തേക്ക് കയറിപ്പോയ ദിലീപ് അല്‍പ്പസമയത്തിന് ശേഷം കുളിച്ച് ഈറനണിഞ്ഞ് ശ്രാദ്ധകര്‍മ്മങ്ങള്‍ക്കായി സഹോദരനും സഹോദരിക്കും വീടിന് പുറത്തേക്ക് വന്നു.ദിലീപിന്റെ അമ്മയുടെ കൈ പിടിച്ച് മകള്‍ മീനാക്ഷിയും ചടങ്ങുകള്‍ കാണാന്‍ ദിലീപിനൊപ്പം വീട്ടുമുറ്റത്തേക്ക് നടന്നുനീങ്ങി. കാവ്യാ മാധവനും മറ്റ് ബന്ധുക്കളും വീടിനകത്തുണ്ടായിരുന്നു. തുടര്‍ന്ന് ബലിക്കാക്കയെ കൈകൊട്ടി വിളിക്കുന്ന ചടങ്ങടക്കം പൂര്‍ത്തിയായി തിരികെ വീട്ടിലേക്ക് നടന്നു.

ദിലീപിനെ കാണാന്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലെത്തിയിട്ടുണ്ട്. ചലച്ചിത്ര പ്രവർത്തകർ ആരും വീട്ടിലെത്തിയില്ല. വീടിന്റെ സിറ്റ്ഔട്ടിലായിരുന്നു.

2008-ലാണ് ദിലീപിന്റെ അച്ഛന്‍ പദ്മനാഭന്‍ പിള്ള മരിച്ചത്. അതിനുശേഷം എല്ലാ വര്‍ഷവും മൂത്തമകനായ ദിലീപാണ് ബലിയിടുന്നതെന്ന് അഭിഭാഷകര്‍ അറിയിച്ചു. അതേസമയം, അച്ഛന് ബലിയിടണമെന്ന ദിലീപിന്റെ വാദം പുറത്തിറങ്ങാനായിമാത്രമാണെന്നും അനുവദിച്ചാല്‍ ഇതൊരു കീഴ്വഴക്കമാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ചടങ്ങില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കിയത്.മൊബൈൽ ഫോൺ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളോടെയാണു ജാമ്യം ലഭിക്കാതെതന്നെ ദിലീപ് ഇന്നു ജയിലിനു പുറത്തിറങ്ങിയത്.കൃത്യം എട്ടു മണിക്ക് തന്നെ ദിലീപിനെ ജയിലിനു പുറത്തു എത്തിച്ചു . ആലുവ ഡിവൈഎസ്പിക്ക് ആണ് സുരക്ഷ ചുമതല.

 

PICTURE COURTESY: MANORAMA, MATHRUBHUMI

 

Show More

Related Articles

Close
Close