പ്രൊഫസര്‍ ഡിങ്കനില്‍ മജീഷ്യനായി ദിലീപ്

പുതിയ ചിത്രമായ പ്രൊഫസര്‍ ഡിങ്കനില്‍ മജീഷ്യന്റെ വേഷമാണ് ദിലീപിന്.’പ്രശസ്‌തി ആഗ്രഹിക്കുന്ന ഒരു കഥാപാത്രമാണ് ദിലീപിന്റേത്. അയാൾ അതിനായി ചെയ്യുന്നതെല്ലാം അബദ്ധങ്ങളിൽ കലാശിക്കുന്നു. മാജിക്ക് ട്രിക്കുകൾ കൊണ്ട് ലോകത്തെ വിസ്‌മയിപ്പിക്കാൻ അയാൾ ആഗ്രഹിക്കുന്നു. എന്നാൽ അതിനായിട്ടുള്ള ശ്രമങ്ങൾ മറ്റുള്ളവർക്ക് പ്രശ്‌നമായി തീരുന്നു. ആ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള അയാളുടെ ശ്രമങ്ങളും അയാൾ മൂലമുണ്ടായ കുഴപ്പങ്ങൾ ചെറിയ മാജിക് ട്രിക്കുകളിൽ കൂടി ഇല്ലാതാക്കാൻ നോക്കുന്നതുമാണ് ചിത്രത്തിന്റെ കഥ.’- തിരക്കഥാകൃത്ത് റാഫി പറയുന്നു.

ഈ ചിത്രം പ്രഖ്യാപിച്ച അന്നു മുതൽ വിവാദത്തിലായിരുന്നു. ചിത്രത്തിന്റെ ടൈറ്റിലിനെതിരെ ഡിങ്കോയിസം അനുയായികൾ രംഗത്തെത്തിയതായിരുന്നു പ്രശ്‌നമായത്. എന്നാൽ ഈ 3ഡി ചിത്രത്തിന്റെ പേര് മാറ്റാതെ തന്നെ മുന്നോട്ടു പോകാൻ തീരുമാനിക്കുക ആയിരുന്നു അതിന്റെ ടീം. ഛായാഗ്രാഹകനായ ആർ .രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിൽ ഒരു മജീഷ്യന്റെ വേഷമാണ് ദിലീപ് അവതരിപ്പിക്കുന്നത്.
ഒരു മുഴുനീള കോമഡി ചിത്രമായ പ്രൊഫസർ ഡിങ്കൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്‌ടപ്പെടുമെന്നും നിരവധി രസകരമായ മുഹൂർത്തങ്ങളുള്ള ചിത്രത്തിൽ നല്ലൊരു സന്ദേശമുണ്ടെന്നും റാഫി വ്യക്തമാക്കി. ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഇപ്പോൾ പ്രീ – പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. അതേസമയം അടൂർ ഗോപാലകൃഷ്‌ണന്റെ പിന്നേയും, ഓണം റിലീസായ എം. സുന്ദർദാസിന്റെ വെൽക്കം ടു സെൻട്രൽ ജയിൽ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ദിലീപ്.

Show More

Related Articles

Close
Close