ആരാണ് ആ സെക്സി ലേഡി? ഡിഷൂമിന്റെ പുതിയ പോസ്റ്റര്‍

ജോണ്‍ എബ്രഹാമും വരുണ്‍ ധവാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഡിഷൂം അണിയറയില്‍ ഒരുഹ്ങുകയാണ്. രോഹിത് ധവാന്‍ സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ജാക്യുലീന്‍‍ ഫെര്‍ണാണ്ടസാണ് നായിക. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വരുണ്‍ ധവാനും ഒരു പെണ്ണുമാണ് പോസ്റ്ററില്‍ ഉള്ളത്.

ചിത്രത്തില്‍ ജാക്യുലീന്‍ ഫെര്‍ണാണ്ടസിന്റെ ചൂടന്‍ രംഗങ്ങള്‍ ഉണ്ടെങ്കിലും പുതിയ പോസ്റ്ററിലെ ഗ്ലാമര്‍ താരം ജാക്യുലീനല്ല. ചിത്രത്തിലെ താരം ആരെന്ന് ഊഹിക്കാമോ എന്ന് പോസ്റ്ററില്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ ചോദിച്ചിട്ടുണ്ട്. ചിത്രത്തിലെ ജാനെമന്‍ എന്ന ഗാനത്തിന്റെ പോസ്റ്ററാണ് എത്തിയിരിക്കുന്നത്. ഡിഷൂമില്‍ പരിനീതി ചോപ്രയുടെ ഒരു എെറ്റം നമ്പര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പോസ്റ്ററിലെ സെക്സി ലേഡി പരിനീതി ആണെന്നാണ് ആരാധകര്‍ കരുതിയിരിക്കുന്നത്.

Show More

Related Articles

Close
Close