ഭീമാകാരനായ രാക്ഷസനാണ് ഇര്‍മയെന്നും ജനങ്ങളുടെ ജീവനാണ് ഇപ്പോള്‍ സര്‍ക്കാരിന് മുന്നിലുള്ളതെന്നും ട്രംപ്

ഫ്‌ളോറിഡ തീരത്ത് ആഞ്ഞ് വീശുന്നത് ഭീമാകാരനായ രാക്ഷസനാണ് ഇര്‍മ ചുഴലിക്കാറ്റെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടത്തെ നാശനഷ്ടം വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ ഇവിടത്തെ ജനങ്ങളുടെ ജീവനാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഉടന്‍ സ്ഥലം സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോസ്റ്റ് ഗാര്‍ഡും, മറ്റ് അടിയന്തര സംവിധാനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എന്ത് സഹായവും നല്‍കും. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞാല്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനവുമായി മുന്നോട്ട് പോവാം.

ജനങ്ങളുടെ ജീവിതവും സ്വത്തും പഴയ രീതിയില്‍ തിരിച്ച് കൊണ്ട് വരാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ചൂണ്ടിക്കാട്ടി. യുഎസിലെ പ്യൂര്‍ട്ടോ റൈസോ ഭാഗത്തെ ദുരന്ത കേന്ദ്രമായി ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അതോടൊപ്പം ദുരന്ത നിവാരണ ഫണ്ട് വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Close
Close