ഐഎസിനെ ഉന്മൂലനം ചെയ്യുമെന്ന വാഗ്ദാനവുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്

അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഭീകര സംഘടനയായ ഐഎസിനെ ഉന്മൂലനം ചെയ്യുമെന്ന വാഗ്ദാനവുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്.

ഇതിനു സൈനിക യുദ്ധമോ, സൈബർ യുദ്ധമോ, പ്രത്യയശാസ്ത്ര യുദ്ധമോ വേണ്ടിവന്നേക്കാമെന്നും ട്രംപ് പറഞ്ഞു. ഫിലാഡൽഫിയയിലെ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റായി അധികാരമേറ്റാലുടൻതന്നെ 30 ദിവസം കൊണ്ട് ഐഎസിനെ ഭൂലോകത്തു നിന്നും തുടച്ചു നീക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Show More

Related Articles

Close
Close