പൂനെയില്‍ ഇരട്ട സ്‌ഫോടനം

11896144_967712629938254_7484235150719205979_n
മരാള്‍ നഗറിലും കൊന്ദ്വയിലുമാണ് സ്‌ഫോടനമുണ്ടായത്. രണ്ട് സംഭവങ്ങള്‍ക്കും തീവ്രവാദ ബന്ധമില്ലെന്നാണ് സൂചനയെന്ന് പൊലീസ് അറിയിച്ചു.

മരാള്‍ നഗറില്‍ പഴയ ആയുധങ്ങള്‍ പുനരുപയോഗം ചെയ്യുന്നിടത്താണ് സ്‌ഫോടനമുണ്ടായത്. ഇവിടെ ഭൂമിയില്‍ അരയടി താഴ്ചയില്‍ വിള്ളലുണ്ടായി. അപകടം നടക്കുമ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന യുപി സ്വദേശി അസ്ലം എന്‍ ചൗധരി(20) എന്ന യുവാവാണ് മരിച്ചത്. അതേസമയം ഇവിടെ നിന്നും കണ്ടെടുത്ത മറ്റൊരു സ്‌ഫോടക വസ്തു പൊലീസ് പരിശോധനയ്ക്കായി അയച്ചു.

കൊന്ദ്വയില്‍ ബൈക്കില്‍ സ്‌ഫോടകവസ്തു വെച്ച് നടത്തിയ കൊലപാതക ശ്രമത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

വ്യക്തി തര്‍ക്കത്തെ തുടര്‍ന്നാണ് ബൈക്കില്‍ ജലാറ്റിന്‍ സ്റ്റിക്ക് ഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close