ഡബിൾ റോളിൽ മോഹൻലാൽ

രാവണപ്രഭു, ഉടയോൻ, ഫോട്ടോഗ്രാഫർ എന്നീ സിനിമകൾക്കു ശേഷം മോഹൻലാൽ വീണ്ടും ഇരട്ട വേഷത്തിലെത്തുന്നു. പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി.വി.ബാലകൃഷ്ണന്റെ ‘കാമമോഹിതം’ എന്ന നോവലിനെ ആസ്പദമാക്കി നവാഗതനായ ഹരിഹർദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാൽ രണ്ടു വേഷങ്ങളിൽ എത്തുന്നത്. ‘കാമമോഹിതം’ എന്നു തന്നെയാണ് സിനിമയുടെയും പേര്. മലയാളത്തിലും സംസ്കൃതത്തിലുമായാണ് സിനിമ ഒരുങ്ങുന്നത്. സംസ്കൃതത്തിലെ തിരക്കഥ തയ്യാറാക്കി വരികയാണ്. നായിക പുതുമുഖമായിരിക്കും. മറ്റ് താരങ്ങളെ തീരുമാനിച്ചു വരുന്നു.