ലോകത്തിന്റെ വിശപ്പടക്കാൻ ദുബായ് ഭഷ്യബാങ്ക്

ഭക്ഷ്യബാങ്കിലൂടെ അധികം വരുന്ന ഭക്ഷണം ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുത്ത് ആഹാരം ഒരു തരിപോലും പാഴാക്കാത്ത മേഖലയിലെ ആദ്യ നഗരമാകാന്‍ ദുബൈ തയ്യാറെടുക്കുന്നു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ച ദാന വര്‍ഷത്തിന്‍െറ ഭാഗമായി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് എമിറേറ്റ്സ് ഫുഡ് ബാങ്കിന് നാന്ദികുറിച്ചത്.

ശൈഖ് മുഹമ്മദ് ദുബൈ ഭരണാധികാരിയായി ചുമതലയേറ്റ് 11 വര്‍ഷം തികയുന്ന വേളയില്‍ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ളോബല്‍ ഇനീഷ്യേറ്റീവ് ആണ് പദ്ധതി നടപ്പാക്കുക.

ഹോട്ടലുകള്‍, ഭക്ഷണ ഫാക്ടറികള്‍, തോട്ടങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷണവിതരണ കമ്പനികള്‍ എന്നിവയില്‍ നിന്നാണ് ഭക്ഷണം സ്വരൂപിക്കുക. ഇത് വൃത്തിയും നിലവാരവും പാലിച്ച് പാക്ക് ചെയ്ത് രാജ്യത്തും വിദേശത്തും വിശപ്പിന്‍െറ കെടുതി അനുഭവിക്കുന്ന ജനസമൂഹങ്ങള്‍ക്കത്തെിക്കും. വമ്പന്‍ ഹോട്ടല്‍ ഗ്രൂപ്പുകള്‍, പഴം പച്ചക്കറി തോട്ടങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയുടെ സാമൂഹിക ഉത്തരവാദിത്ത പ്രവര്‍ത്തനങ്ങളും പദ്ധതിയുമായി ഏകോപിപ്പിക്കും.

Show More

Related Articles

Close
Close