പ്രളയബാധിതര്‍ക്ക് സ്വര്‍ണ കേക്ക് സമ്മാനമായി നല്‍കി മിന്നു; കടല്‍ കടന്നെത്തിയ അര കിലോയുടെ കേക്ക് ഹൃദയപൂര്‍വ്വം ഏറ്റുവാങ്ങി കേരളം

കേരളത്തിന് സഹായഹസ്തവുമായി ദുബൈയിലെ പന്ത്രണ്ടുവയസ്സുകാരി. പിറന്നാള്‍ ദിനത്തില്‍ പിതാവ് സമ്മാനമായി നല്‍കിയ സ്വര്‍ണ കേക്ക് പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് നല്‍കി മാതൃകയായിരിക്കുകയാണ് മിന്നു. അര കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ കേക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മിന്നു സംഭാവന ചെയ്തത്.

ദുബായ് പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പ്രണതി എന്ന മിന്നു. മെയ് അഞ്ചിനായിരുന്നു മിന്നുവിന്റെ പിറന്നാള്‍. അച്ഛന്‍ വിവേകാണ് ഈ സമ്മാനം മകള്‍ക്കായി നല്‍കിയത്. ഏകദേശം ഒരു ലക്ഷം ദിര്‍ഹത്തോളം (19 ലക്ഷം രൂപ) ആണ് കേക്കിന്റെ വില.അച്ഛന്റെ മിന്നുന്ന സമ്മാനം ഭദ്രമായി അലമാരയില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു മിന്നു. കേരളത്തിന്റെ അവസ്ഥ ടി.വിയിലൂടെ അറിഞ്ഞ മിന്നു തന്റെ സമ്മാനം ദുരിതബാധിതര്‍ക്ക് നല്‍കാന്‍ തയ്യാറുകയായിരുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കാനുള്ള മിന്നുവിന്റെ ആഗ്രഹം പിതാവ് വിവേക് സ്വര്‍ണം വാങ്ങിയ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിനെ അറിയിച്ചു. തുടര്‍ന്ന് തത്തുല്യമായ തുക നല്‍കി കേക്ക് തിരിച്ചെടുക്കാന്‍ തയ്യാറാണെന്ന് മലബാര്‍ ഗോള്‍ഡും അറിയിച്ചു.

Show More

Related Articles

Close
Close