ദുല്‍ഖറിന്റെ പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ച സംഭവം; ഐ മാളിനെതിരെ കേസെടുത്തു

കൊട്ടാരക്കരയില്‍ ദുല്‍ഖര്‍ സല്‍മാന്റെ പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ ഐ മാളിനെതിരെ കേസെടുത്തു. അസ്വാഭാവിക മരണത്തിനും ഗതാഗതതടസ്സം സൃഷ്ടിച്ചതിനും ആവശ്യമുള്ള തയ്യാറെടുപ്പുകളില്ലാതെ പരിപാടി റോഡില്‍ വച്ച് സംഘടിപ്പിച്ചതിന്റെ പേരിലുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. മാള്‍ ഉടമയ്‌ക്കെതിരെയാണ് കേസ്. കൊട്ടാരക്കര പൊലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്. കൊട്ടാരക്കരയിലെ ഐ മോള്‍ ഉദ്ഘാടനത്തിനാണ് ദുല്‍ഖര്‍ എത്തിയത്. തങ്ങളുടെ പ്രീയ താരത്തെ ഒരു നോക്ക് കാണാനെത്തിയ ആള്‍ക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ടാണ് ഹരിയുടെ ജീവന്‍ പൊലിഞ്ഞത്.

പരിപാടിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ദുല്‍ഖര്‍ തന്റെ വണ്ടിയില്‍ നിന്നെറങ്ങാന്‍ തന്നെ അരമണിക്കൂറോളം എടുത്തിരുന്നു. ഇത്രയും തിരക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും ഐമോള്‍ അധികൃതര്‍ ഇടയ്ക്ക് മൈക്കിലൂടെ വിളിച്ച് പറയുന്നുണ്ടായിരുന്നു.

Show More

Related Articles

Close
Close