എന്തൊരു ഗുഡ് ലുക്കിങാണ് ദുല്‍ഖര്‍! ആരാധന വെളിപ്പെടുത്തി ബോളിവുഡ് നടി ഫ്‌ളോറ സൈനി!

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ യുവരാജാവായി മാറിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാറിന്റെ മകനെന്നതിലുപരി സ്വന്തം കഴിവുകൊണ്ടു കൂടിയായിരുന്നു ദുല്‍ഖര്‍ മലയാളത്തില്‍ തിളങ്ങിയിരുന്നത്. ദുല്‍ഖറിന്റെ സിനിമകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് എല്ലാവരും നല്‍കാറുളളത്. മലയാളത്തിനൊപ്പം ദുല്‍ഖറിന്റെ അന്യഭാഷാ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ കര്‍വാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ ബോളിവുഡില്‍ അരങ്ങേറിയിരുന്നത്.

ബോളിവുഡ് അരങ്ങേറ്റത്തിനു പിന്നാലെ നിരവധി ആരാധകരെയും ദുല്‍ഖറിന് അവിടെ നിന്ന് ലഭിച്ചിരുന്നു. ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന നായികാ നടിമാരായിരുന്നു ദുല്‍ഖറിനോടുളള ആരാധന അടുത്തിടെ വെളിപ്പെടുത്തിയിരുന്നത്. എറ്റവുമൊടുവില്‍ ബോളിവുഡ് നടി ഫ്‌ളോറ സൈനിയും ദുല്‍ഖറിനോടുളള ആരാധന പരസ്യമായി തുറന്നുപറഞ്ഞിരുന്നു.

 

ബോളിവുഡില്‍ രാജ് കുമാര്‍ റാവു നായകനായ സ്ത്രീ എന്ന സിനിമയിലൂടെ തിളങ്ങിനില്‍ക്കുന്ന നടിയാണ് ഫ്‌ളോറ സൈനി. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു ദുല്‍ഖറിനെക്കുറിച്ച്‌ ഫ്‌ളോറ മനസു തുറന്നത്. അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാനോടൊപ്പം അഭിനയിക്കുക എന്നതാണ് തന്റെ എറ്റവും വലിയ ആഗ്രഹമമെന്ന് ഫ്‌ളോറ പറഞ്ഞിരുന്നു. ഐഎഎന്‍സിന് നല്‍കിയ അഭിമുഖത്തിലായിരു്ന്നു ഫ്‌ളോറ ഇക്കാര്യം പറഞ്ഞത്.

എന്ത് ഗുഡ് ലുക്കിംഗ് ആണ് ദുല്‍ഖര്‍

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കണം എന്നാഗ്രഹമുണ്ട്. അദ്ദേഹം സുന്ദരനാണ്. അടുത്തിടെ ദുല്‍ഖറിന്റെ കര്‍വാന്‍ എന്ന ഹിന്ദി ചിത്രം കണ്ടിരുന്നു. വളരെ ഇഷ്ടപ്പെട്ടു സിനിമ. എന്ത് ഗുഡ് ലുക്കിംഗ് ആണ് ദുല്‍ഖര്‍. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹമുണ്ട്. ഒപ്പം മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കണമെന്നും അഗ്രഹിക്കുന്നു. പക്ഷേ ലിസ്റ്റില്‍ എറ്റവും മുകളില്‍ ദുല്‍ഖര്‍ തന്നെയാണ്, ഫ്‌ളോറ സൈനി പറഞ്ഞു.

 

Show More

Related Articles

Close
Close