വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം

EARTH QUAKE
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. മണിപ്പുര്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ മേഖലകളില്‍ ആണ് പ്രധാനമായും ഭൂചലമുണ്ടായത്. മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു.

ഇംഫാലിന് 29 കിലോമീറ്റര്‍ പടിഞ്ഞാറ് 57 കിലോമീറ്റര്‍ അടിയിലാണ് പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.പശ്ചിമബംഗാളിലെ സിലിഗുരിയില്‍ ഭൂചലനം അനുഭവപ്പെട്ടതായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്തു.

റിക്ടര്‍സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനം പ്രധാനമായും പശ്ചിമബംഗാളിലും ഒഡിഷയിലും മണിപ്പൂരിലുമാണ് അനുഭവപ്പെട്ടത്.പുലര്‍ച്ചെ 4.32 നായിരുന്നു ഭൂചലനം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close