ശശികലയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍:

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത നടപടി ചോദ്യം ചെയ്തുള്ള പനീര്‍ശെല്‍വം വിഭാഗത്തിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശശികലയോട് വിശദീകരണം തേടി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം വിശ്വാസവോട്ടെടുപ്പില്‍ പ്രത്യക്ഷത്തില്‍ സ്വാധീനിക്കില്ലെങ്കിലും ശശികലയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി പാര്‍ട്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ ഭാവിയെന്താകുമെന്ന ആശങ്ക എംഎല്‍എമാരില്‍ സൃഷ്ടിക്കാന്‍ അത് ഇടയാക്കും. പുറത്താക്കപ്പെട്ട  പ്രസീഡിയം ചെയര്‍മാന്‍ തെരഞ്ഞെടുത്ത ഇ മധുസൂദനന്‍ ആണ് ശശികലയെ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നത്.

സര്‍ക്കാരിനെതിരായി വോട്ട് ചെയ്യുമെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്. രഹസ്യവോട്ടെടുപ്പിനെ ഡിഎംകെ സ്വാഗതം ചെയ്യുന്നുവെന്നും സ്റ്റാലിന്‍ അറിയിച്ചു. എന്നാല്‍, കോണ്‍ഗ്രസ് അവസാന മണിക്കൂറില്‍ മാത്രമേ അന്തിമ തീരുമാനം വ്യക്തമാക്കൂ. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി രാവിലെ ഒമ്പതിന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വീണ്ടും യോഗം ചേര്‍ന്നാണ് അന്തിമ തീരുമാനമെടുക്കുകയെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരുനാവക്കരസര്‍  പറഞ്ഞു. എട്ട് എംഎല്‍എമാരാണ് തമിഴ്‌നാട് സഭയില്‍ കോണ്‍ഗ്രസിനുള്ളത്.

Show More

Related Articles

Close
Close