ജൈവ ഉല്പന്നങ്ങള്‍ : ഇനി വി.എഫ്.പി.സി.കെ. പരിശോധിക്കും

vegetables
കേരളത്തില്‍ കൃഷി ചെയ്തുണ്ടാക്കുന്ന ഉല്പന്നങ്ങള്‍ ജൈവമാണോ എന്നു പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ചുമതല വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള (വി.എഫ്.പി.സി.കെ.) യെ കേന്ദ്ര സര്‍ക്കാര്‍ ഏല്പിച്ചു.

കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ബെംഗളൂരുവിലെ റീജണല്‍ സെന്റര്‍ ഓഫ് ഓര്‍ഗാനിക് ഫാമിങ് ആണ് ഈ ചുമതല ഏല്പിച്ചിട്ടുള്ളത്.സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും വിധം ജൈവകൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് കൗണ്‍സില്‍ പരിശീലനവും നല്‍കുമെന്ന് കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അശോക് കുമാര്‍ തെക്കന്‍ അറിയിച്ചു.

വിവിധ സ്ഥലങ്ങളില്‍ കര്‍ഷകരുടെ ഗ്രൂപ്പുകളുണ്ടാക്കി ജൈവകൃഷിക്കായുള്ള പരിശീലനം നല്‍കും.സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും തങ്ങളുടെ ഉല്പന്നങ്ങള്‍ ജൈവമാണെന്ന അറിയിപ്പോടെ വില്‍ക്കാന്‍ കഴിയും.വി.എഫ്.പി.സി.കെ.യുടെ ‘ഹരിതനഗരി’ പദ്ധതി വളരെ സ്വീകാര്യമായിട്ടുണ്ട്. ആദ്യമൊക്കെ ജനങ്ങളെ അടിച്ചേല്പിക്കുകയായിരുന്നു.ഇന്ന് സ്ഥിതി മാറി. വിത്തും തൈകളും ഗ്രോബാഗുമൊക്കെ എല്ലാവരിലും സമയത്ത് എത്തിക്കാന്‍ പ്രയാസപ്പെടുന്നുണ്ട്.കൃഷി വ്യാപനം കേരളത്തില്‍ കൂടിവരികയാണെന്നും അശോക് കുമാര്‍ തെക്കന്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close