എടപ്പാള്‍ തിയേറ്റര്‍ പീഡനം: പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

മലപ്പുറം എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന തിയേറ്റര്‍ ഉടമയെ പ്രധാന സാക്ഷിയാക്കിയാണ് കുറ്റപത്രം. കേസില്‍ ഒന്നാം പ്രതി മൊയ്തീന്‍കുട്ടിയും രണ്ടാപ്രതി പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുമാണ്.

സാക്ഷി പട്ടികയിലെ ഏക വ്യക്തിയായിരുന്നു തിയേറ്റര്‍ ഉടമ സതീശന്‍. ഇയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തത് പൊലീസിന്റെ പ്രതികാര നടപടിയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

Show More

Related Articles

Close
Close