കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി

flightപാരീസില്‍ നിന്നും കെയ്‌റോവിലക്കുള്ള യാത്രാമധ്യേ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും ഭീകരാക്രമണ സാധ്യത തള്ളിക്കളയുന്നില്ലെന്നും ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. അതേസമയം തെരച്ചിലിനിടയില്‍ മെഡിറ്ററേനിയന്‍ കടലില്‍ കണ്ടെത്തിയ വിമാനാവശിഷ്ടങ്ങള്‍ തങ്ങളുടേതല്ലെന്ന് ഈജിപ്ത് എയര്‍ വൈസ് ചെയര്‍മാന്‍ അഹമ്മദ് ഏദല്‍ അറിയിച്ചു.
flight 2
മൂന്ന് കുട്ടികളും ഏഴ് വിമാന ജോലിക്കാരുമടക്കം 66 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. , ഫ്രാന്‍സ്, ഈജിപ്ത്, കാനഡ, ഇറാഖ്, ഇംഗ്ലണ്ട്,ബെല്‍ജിയം, കുവൈത്ത്, സൗദി അറേബ്യ, അള്‍ജീരിയ, ഛാഡ്, പോര്‍ച്ചുഗല്‍ സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് യാത്രക്കാര്‍.

പ്രാദേശികസമയം ബുധനാഴ്ച രാത്രി 11.09നാണ് പാരിസിലെ ചാള്‍സ് ഡിഗലെ വിമാനത്താവളത്തില്‍ നിന്ന് 66 യാത്രക്കാരുമായി എയര്‍ബസ് എ 320 എം.എസ്. 804 വിമാനം പുറപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.15നാണ് ഈജിപ്തില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ മെഡിറ്ററേനിയനിലെ ഈജിപ്ത് വ്യോമ മേഖലയില്‍ പ്രവേശിച്ച ശേഷം വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

Show More

Related Articles

Close
Close