മെയ് 16ന് ബൂത്തിലേക്ക്

electionകേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി. കേരളത്തില്‍ മെയ് 16നാണ് വോട്ടെടുപ്പ്. വിജ്ഞാപനം ഏപ്രില്‍ 22ന്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഏപ്രില്‍29 നായിരിക്കും. പത്രികയിലെ സൂക്ഷ്മപരിശോധ ഏപ്രില്‍ 30ന്, പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് രണ്ടിന്. പോളിംഗ് 16നും വോട്ടെണ്ണല്‍ മെയ് 19നും നടക്കും. അഞ്ചു സംസ്ഥാനങ്ങളിലും മെയ് 19നാണ് വോട്ടെണ്ണല്‍.

പ്രഖ്യാപനം വന്ന നിലയില്‍ ഇന്നു മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ ആകെ 824 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. അസമില്‍ 1.98 കോടി പേരും കേരളത്തില്‍ 2.56 കോടിയും തമിഴ്‌നാട്ടില്‍ 5.8 കോടിയും പശ്ചിമ ബംഗാളില്‍ 6.55 കോടിയും പുതുച്ചേരിയില്‍ 9.5ലക്ഷം പേരും വോട്ട് രേഖപ്പെടുത്തും.

പോളിംഗ് സ്‌റ്റേഷനുകള്‍: അസമില്‍ 25660 , കേരളം 21,498, തമിഴ്‌നാട് 65,000നു മുകളില്‍, ബംഗാള്‍77,000നു മുകളില്‍, പുതുച്ചേരി 413 എന്നിങ്ങനെയാണ് പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close