ഞെട്ടിക്കുന്ന യാഥാര്‍ഥ്യം പുറത്തുപറയാത്തത് സിനിമയ്ക്ക് വേണ്ടി:ശ്രീനിവാസന്‍

sreenivaasan
സിനിമ ഇറങ്ങുന്നതിന് മുമ്പ് കഥ പറഞ്ഞാല്‍ ശരിയാവില്ലോയെന്നു ശ്രീനിവാസന്‍. കൊച്ചിയില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങരുതെന്നും ഞെട്ടിക്കുന്ന തെളിവുകള്‍ തന്റെപക്കലുണ്ടെന്നും ശ്രീനിവാസന്‍. അവകാശപ്പെട്ടിരുന്നു, എന്നാല്‍ അത് വെളിപ്പെടുത്താത്തത് അടുത്ത സിനിമയ്ക്ക് വിഷയമാക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈയില്‍ കൊച്ചിയില്‍ മന്ത്രി കെ ബാബു കൂടി പങ്കെടുത്ത പരിപാടിയിലാണ് കാന്‍സര്‍ സെന്റര്‍ തുടങ്ങരുതെന്നും അപകടകരമായ സത്യം പിന്നീട് വെളിപ്പെടുത്തുമെന്നും ശ്രിനിവാസന്‍ ആദ്യമായി പൊതുവേദിയില്‍ പറഞ്ഞത്. ആ സത്യം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവിധ മാധ്യമങ്ങള്‍ സമീപിച്ചിരുന്നെങ്കിലും ശ്രീനിവാസന്‍ തയ്യാറായില്ല. മന്ത്രിയോട് പോലും നേരിട്ട് പറയാത്ത രഹസ്യം, സര്‍ക്കാരോ സര്‍ക്കാര്‍ ചുമതപ്പെടുത്തുന്ന ഉത്തരവാദപ്പെട്ട ആരെങ്കിലുമോ നേരിട്ട് ചോദിച്ചാല്‍ പറയാമെന്നായിരുന്നു അന്ന് ശ്രീനിവാസന്റെ മറുപടി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close