ആന പ്രദര്‍ശനം നിരോധിക്കണം: കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്

ആന പ്രദര്‍ശനം നിരോധിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. ഉത്സവങ്ങളിലും സര്‍ക്കസുകളിലും ആനകളെ നിരോധിക്കണമെന്ന് മൃഗസംരക്ഷണ ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.

ആനകള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തെ പുലി, സിംഹം, കുരങ്ങ് തുടങ്ങിയവയുടെ പ്രദര്‍ശനം തടഞ്ഞിരുന്നു. ആനകളെ അന്ന് പട്ടികയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.

പൂണെയില്‍ റാംബോ സര്‍ക്കസില്‍ നിന്ന് ചാടിപ്പോയ ആന മൂന്നു മണിക്കൂറോളം നഗരത്തെ പരിഭ്രാന്തിയിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് മൃഗസംരക്ഷണവകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്.

 

 

Show More

Related Articles

Close
Close