വെള്ളാപ്പള്ളിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

മൂന്ന് വര്‍ഷം മുന്‍പ് നടത്തിയ വിദേശയാത്ര കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ കണക്കില്‍പ്പെടാത്ത പണം വെള്ളാപ്പള്ളി നടേശന്‍  കടത്തിയെന്ന പരാതിയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് വെള്ളാപ്പള്ളിയെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും ചോദ്യം ചെയ്തത്. 2015ല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ നിഷേധിച്ചിട്ടുണ്ട്. ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ആദായനികുതി അടയ്ക്കുന്നതിന്റെ രേഖകളും അദ്ദേഹം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി.

 

Show More

Related Articles

Close
Close