ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് സെഞ്ചുറി; ഇംഗ്ലണ്ടിന് 13 റണ്‍സിന്റെ ലീഡ്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സെഞ്ച്വറി. നായകന്റെ മികവില്‍ ഇംഗ്ലണ്ട് 13 റണ്‍സിന്റെ ലീഡില്‍ ഒതുങ്ങി. സ്‌കോര്‍: ഇംഗ്ലണ്ട്287, ഇന്ത്യ274.

ഇംഗ്ലണ്ടിന് 287റണ്‍സ് മാത്രം വിട്ടുനല്‍കി ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ചയോടെയായിരുന്നു തുടക്കം. മല്‍സരം ഇന്ത്യ കൈവിടുന്നുവെന്ന് തോന്നിയ നിമിഷം മുതലാണ് കോഹ്‌ലി ക്യാപ്റ്റനൊത്ത പ്രകടനവുമായി കളം നിറഞ്ഞത്.

തന്റെ ടെസ്റ്റ് കരിയറിലെ 22ാം സെഞ്ചുറിയും ഇംഗ്ലണ്ടിലെ ആദ്യ സെഞ്ചുറിയുമാണ് കോഹ്‌ലി ഇന്ന് നേടിയത്. 149 റണ്‍സെടുത്ത കോഹ്‌ലിയെ റാഷിദ് പുറത്താക്കി.

Show More

Related Articles

Close
Close