അനശ്വര പ്രണയത്തിന്‍റെ അതിശയവിജയം

നിറഞ്ഞ കണ്ണുകളുമായ് പുറത്ത് ഇറങ്ങിയപ്പോൾ ജന സാഗരത്തിന് മുന്നിൽ ആ കണ്ണീർ തുള്ളികളെ മറയ്കാൻ പാടുപെട്ടു .പ്രിത്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് സ്വന്തം മൊയ്തീന്‍, ഈ സിനിമയിൽ നിന്ന് ഞാൻ എന്താണോ പ്രതീക്ഷിച്ചത് അതല്ല എനിക്ക് ഈ സിനിമ നൽകിയത് എന്നത് തന്നെയാകണം എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമയുടെ മേന്മ
മഴയിലും കണ്ണീരിലും പ്രണയത്തിലും കുതിരുന്ന്‍ മൊയ്തീനും കാഞ്ചനയും അവരുടെ കഥയും ഈ സിനിമയിലൂടെ വീണ്ടും നമ്മുടെ മുന്നിലേക്ക് വന്നപ്പോള്‍ ഹൃദയത്തില്‍ അതൊരു നോവായി വീണ്ടും മാറി .നല്ല ഗാനങ്ങള്‍ , അതി ഗംഭീരമായ പശ്ചാത്തല സംഗീതം ..!
മൊയ്തീനായി പ്രിത്വിരാജ് എത്തുമ്പോൾ കഥാപാത്രത്തെ പൂർണമായും ഉൾകൊണ്ടു ചെയ്ത പ്രിത്വി യുടെ പ്രകടനം അരങ്ങ് വിട്ടു കഴിഞ്ഞാലും പ്രേക്ഷകർ മറക്കില്ല.പ്രകടനത്തിൽ പ്രിത്വിരാജ് നു ഒപ്പത്തിനൊപ്പം നിന്നു അതിശയിപ്പിക്കുന്നു പാർവതി മേനോൻ . സായ്കുമാര്‍ പതിവ് പോലെ തന്‍റെ കഥാപാത്രത്തെ മനോഹരമാക്കിയപ്പോള്‍. ഈ സിനിമയിൽ കാണാം,ജോമോൻ ടി ജോണ്‍ ന്റെ ഓരോ ഫ്രെയിമുകളും അതിമനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല. ചങ്ങമ്പുഴ കവിതയുടെ നാടകാവിഷ്കാരവും നന്നായിരുന്നു …
ദൈവത്തിനു പോലും അസൂയ തോന്നുന്ന പ്രണയം , ഒരു സംഭവ കഥയെ ആസ്പദം ആയി എടുക്കുന്നു സിനിമകളുടെ യാതൊരു വിധ പോരായ്മകളും ഈ സിനിമയിൽ ഇല്ല ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ സൌകര്യപൂർവ്വം മറക്കാം കാരണം ഈ സിനിമ നിങ്ങളുടെ മനസ്സിനെ പിടിച്ചുലക്കുന്നുണ്ടെങ്കിൽ കണ്ണുകൾ നനയിപ്പിക്കുന്നെങ്കിൽ അതാണ്‌ ഈ സിനിമയുടെ വിജയം ഇത് ഒരു മികച്ച സിനിമയാണ് എന്നുള്ള വാക്കാണ്‌ .കാരണം , വാക്കാണ്‌ ഏറ്റവും വലിയ സത്യം !

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close