ജയരാജനെ തള്ളിപ്പറഞ്ഞു മുഖ്യമന്ത്രി നിയമസഭയില്‍, നിയമനങ്ങൾ അറിഞ്ഞിട്ടില്ല

വ്യവസായ വകുപ്പിലെ നിയമനങ്ങൾ താൻ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ. തന്റെ പരിഗണനയിൽ വന്നിട്ടില്ല, വരേണ്ട വിഷയവുമല്ല. അതു വകുപ്പുമന്ത്രി മാത്രം അറിഞ്ഞാൽ മതി.

തന്‍റെ വിശ്വസ്തന്‍ ആയിരുന്ന ഇ പി ജയരാജന്‍റെ  നേര്‍ക്ക്‌ ഉയര്‍ന്നു വന്ന വിവാദം തന്ന്നിലേക്ക് പടരാതെയിരിക്കാന്‍ ആണ് മുഖ്യമന്ത്രിയുടെ നിലപാട്  എന്നുള്ളത് ശ്രദ്ധേയമാണ്.

ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജൻ രണ്ടാം നിരയിലാണ് ഇരുന്നത്. നേരത്തേ മുഖ്യമന്ത്രിക്കു തൊട്ടടുത്തായിരുന്നു സ്ഥാനം. നിയമ മന്ത്രി എ കെ ബാലന്‍ ആണ് എപ്പോള്‍ മുഖ്യ മന്ത്രിക്കു അടുത്തുള്ള ഇരിപ്പിടം നല്‍കിയിരിക്കുന്നത്.

Show More

Related Articles

Close
Close