ഇ.പി ജയരാജന്‍ രാജിസന്നദ്ധത അറിയിച്ചു

ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് ഉഴറുന്ന വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പാര്‍ട്ടിയെ രാജിസന്നദ്ധത അറിയിച്ചു. സിപി‌എമ്മിന്റെ സെക്രട്ടേറിയറ്റ് യോഗം നാളെ ചേരാനിരിക്കെയാണ് ജയരാജന്‍ പാര്‍ട്ടി സെക്രട്ടറിയെ രാജി സന്നദ്ധത അറിയിച്ചത്.

എല്ലാ മന്ത്രിമാരും കഴിഞ്ഞ നാല് മാസങ്ങള്‍ക്കിടയില്‍ നടത്തിയ നിയമനങ്ങളടക്കമുള്ള കാര്യങ്ങള്‍ നാളത്തെ സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

ത്വരിതാന്വേഷണം നടത്താനുള്ള നിയമോപദേശം വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചത് കൂടുതല്‍ സങ്കീര്‍ണതകള്‍ക്ക് വഴിവച്ചേക്കും.

Show More

Related Articles

Close
Close