എറണാകുളത്തെ ഏഴ് സ്‌കൂളുകള്‍ക്കും ആലപ്പുഴയിലെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കുട്ടനാട് താലൂക്കില്‍ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ലാത്തതിനാലും കുട്ടനാട് നിവാസികള്‍ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്‌കൂളുകളില്‍ താമസിക്കുന്നതിനാലും കുട്ടനാട്, ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

ഓണാവധിക്കു ശേഷം എറണാകുളം ജില്ലയിലെ വിദ്യാലയങ്ങള്‍ നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. സാങ്കേതിക കാരണങ്ങളാല്‍ ഏഴ് സ്‌കൂളുകള്‍ രണ്ടു ദിവസങ്ങള്‍ക്കുശേഷം ആയിരിക്കും തുറക്കുകയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. മുളവൂര്‍ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ , ലിറ്റില്‍ ഫ്‌ലവര്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ പാനായിക്കുളം, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴിക്കര, ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ ഏഴിക്കര, ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ കെടാമംഗലം, ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ നന്ത്യാട്ടുകുന്നം, ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂള്‍ കുന്നുകര എന്നിവയാണ് ഈ സ്‌കൂളുകള്‍

Show More

Related Articles

Close
Close