ഗോഡ്ഫാദര്‍ പരാമര്‍ശം പാരയായി ,ബിജിമോളെ തരം താഴ്ത്തും

ഗോഡ്ഫാദറില്ലാത്തതാണ് തനിക്കു മന്ത്രിയാകാന്‍ പറ്റാത്തതിനു പിന്നിലെ കാരണമെന്ന് പരാമര്‍ശം നടത്തിയ ബിജിമോള്‍ എംഎല്‍എയെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്താക്കാന്‍ സിപിഐ തീരുമാനം.

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റിയുടേതാണ് ശുപാര്‍ശ. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് അന്തിമ തീരുമാനം എടുക്കുന്നത്.

പീരുമേട് നിന്ന് വിജയിച്ചതിനു തൊട്ടു പിന്നാലെ, തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്നും സീറ്റ് കിട്ടാതെ പോയ ഒരു നേതാവാണ് അതിനു പിന്നിലെന്നും ബിജിമോള്‍ പറഞ്ഞിരുന്നു. ജില്ലാ എക്‌സിക്യൂട്ടിവില്‍ പങ്കെടുത്ത പീരുമേട്ടില്‍നിന്നുള്ള അംഗങ്ങള്‍ ബിജിമോളെ അനുകൂലിച്ച് സംസാരിച്ചിരുന്നു.

 

Show More

Related Articles

Close
Close