യൂറോപ്യൻ ഫുട്ബോൾ ലീഗുകളിൽ പോരാട്ടം അന്തിമഘട്ടത്തിലേക്ക്.

images (1)

ഇംഗ്ലണ്ടിലും ഇറ്റലിയിലും ജർമനിയിലും ചാമ്പ്യൻമാരുടെ കാര്യത്തിൽ ഏതാണ്ട് തീരുമാനം ആയെങ്കിലും സ്പെയിനിലും ഫ്രാൻസിലും പോരാട്ടം ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്.

സൂപ്പർ താരങ്ങളാൽ സമ്പന്നമായ സ്പെയിനിലെ ലാലിഗയിൽ റയലും ബാഴ്സലോണയും തമ്മിലാണ് കിരീടത്തിന് ഇഞ്ചോടിഞ്ച്മത്സരം നടക്കുന്നത്. ലീഗിന്റെ പകുതി ഘട്ടം പിന്നിടും വരെ മുന്നിലുണ്ടായിരുന്ന റയലിനെ പിന്തള്ളി ബാഴ്സലോണയാണ് ഇപ്പോൾ ഒന്നാമത്.32 മത്സരങ്ങളിൽ ബാഴ്സലോണയ്ക്ക് 78 പോയിന്റുണ്ട്. തൊട്ടുപിന്നിലുള്ള റയലിന് ഇത്രയും മത്സരങ്ങളിൽ 76 പോയിന്റാണ് ഉള്ളത്. കഴിഞ്ഞ 10 മത്സരങ്ങളിൽ 9 ലും ജയിച്ചാണ് ബാഴ്സലോണ കുതിപ്പ് തുടരുന്നത്. സെവിയക്കെതിരെ നേരിട്ട സമനില മാത്രമാണ് ഇക്കാലയളവിൽ അവർക്ക് നേരിട്ട ഏക തിരിച്ചടി. മുന്നിലുണ്ടായിരുന്ന ബദ്ധവൈരികളായ റയലിനെ മലർത്തിയടിക്കാനും മെസിയ്ക്കും സംഘത്തിനുമായി. ഇടക്കാലത്തേറ്റ തിരിച്ചടിയിൽ നിന്ന് കിരീടത്തിലേക്ക് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് റയൽ മാഡ്രിഡ്.

ബാഴ്സലോണയോട് തോറ്റതിന് പുറമെ അത്‌ലറ്റികോ ബിൽബാവോയോട് അടി തെറ്റിയതും വിയ്യാറയലുമായി സമനിലയിൽ പിരിഞ്ഞതും റയലിന് തിരിച്ചടിയായി. മാഡ്രിഡ് ഡർബിയിൽ അത്‌ലറ്റികോ മാഡ്രിഡിനോട് നേരിട്ട നാല് ഗോളിന്റെ തോൽവിയായിരുന്നു ഒന്നാം സ്ഥാനത്ത് നിന്നും റയലിന്റെ പടിയിറക്കത്തിന്റെ തുടക്കം. അതേ സമയം വരാനിരിക്കുന്ന 6 മത്സരങ്ങളിൽ‌ കടുത്ത എതിരാളികളില്ലാത്തത് റയലിന് മുൻ തൂക്കം നൽകുന്നുണ്ട്. മറുവശത്ത് ബാഴ്സലോണയ്ക്കാകട്ടെ നിലവിലെ ചാമ്പ്യൻമാരും ലീഗിലെ മൂന്നാം സ്ഥാനക്കാരുമായ അത്‌ലറ്റികോ മാഡ്രിഡുമായി ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഈ മത്സരഫലം ചാമ്പ്യൻമാരെ നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് ഉറപ്പാണ്. മത്സരം ബാഴ്സലോണ തോൽക്കുകയോ സമനിലയിൽ പിരിയുകയോ ചെയ്താൽ റയൽ മുന്നിലേക്ക് കയറാനുള്ള സാധ്യത വർധിക്കും. 32 മത്സരങ്ങളിൽ 69 പോയിന്റുള്ള അത്‌ലര്റികോ മാഡ്രിഡിന് നിലവിലെ സാഹചര്യത്തിൽ കിരീടം നിലനിർത്താൻ വിദൂര സാധ്യത പോലുമില്ല. ഫ്രഞ്ച് ലീഗിൽ താരനിബിഡമായ പിഎസ്ജിയും ഒളിമ്പിക് ലിയോണും തമ്മിലാണ് പോരാട്ടം, 5 മത്സരം ശേഷിക്കെ 65 പോയിന്റുമായി ഇരു ടീമുകളും ഇപ്പോൾ ഒപ്പത്തിനൊപ്പമാണ്.

ജർമനിയിൽ നിലവിലെ ചാമ്പ്യൻമാരായ ബയേൺ ഏതാണ്ട് കിരീടം ഉറപ്പിച്ച് കഴിഞ്ഞു 31 മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടാമതുള്ള  വോൾഫ്സ്ബർഗിനേക്കാൾ‌ 12 പോയിന്റ് മുന്നിലാണ് ചാമ്പ്യൻമാർ. സീരി എയിലും കാര്യങ്ങൾ വ്യത്യസ്തമല്ല, എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് യുവന്റസിന്റെ കുതിപ്പ് 31 മത്സരങ്ങിൽ 73 പോയിന്റുള്ള യുവന്റസിന് 15 പോയിന്റ് പിന്നിലാണ് രണ്ടാമതുള്ള ലാസിയോ, ആരാധകരുടെ ഇഷ്ട ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഇത്തവണ ആവേശം കുറവാണ്. തുടക്കം മുതൽ കുതിപ്പ് തുടരുന്ന ചെൽസിയെ താഴെയിറക്കാൻ ഇതുവരെ എതിരാളികൾക്കായിട്ടില്ല. 32 മത്സരങ്ങളിൽ ചെൽസിയ്ക്ക് 76 പോയിന്റുണ്ട്. ഇത്രയും മത്സരങ്ങളിൽ 66 പോയിന്റുള്ള ആഴ്സണലാണ് രണ്ടാം സ്ഥാനത്ത്. ലൂയി വാൻഗാലിന് കീഴിൽ തുടക്കം പിഴച്ചെങ്കിലും പിന്നീട് പിടിച്ച് കയറിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാമതുണ്ട്. 33 മത്സരങ്ങളിൽ 56 പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close