വാഹനമിടിച്ചു കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്ന് കോളജ് ജീവനക്കാര്‍; സദാചാര ആക്രമണമെന്ന് വിദ്യാര്‍ഥികള്‍

അവസാന ദിവസ പരീക്ഷ കഴിഞ്ഞു വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷത്തിനിടെ കോഴിക്കോട് ഫാറൂഖ് കോളേജില്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു ജീവനക്കാരനും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണം സംഭവം. ബാന്റ് വാദ്യങ്ങളും വാഹനവുമായി കോളേജിന്റെ പിന്‍വശത്തുകൂടി കാമ്പസനികത്തു കടന്നു വിദ്യാര്‍ത്ഥികള്‍ ബഹളം വെക്കുന്നത് കേട്ടു പരീക്ഷ ഡ്യൂട്ടിയിലായിരുന്ന അധ്യാപകരും ജീവനക്കാരും സംഭവ സ്ഥലത്തേക്ക് ഇറങ്ങി ചെന്നത്. വിദ്യാര്‍ത്ഥികളെ തടയാന്‍ ശ്രമത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. വാദ്യോപകരണങ്ങളും വാഹനങ്ങളും കാമ്പസനികത്തേക്ക് നിരോധിച്ചതാണെന്നു പറഞ്ഞാണ് അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളെ തടഞ്ഞത്.

 

Show More

Related Articles

Close
Close