‘സുബീഷിന്റെ മൊഴി വിശ്വാസത്തില്‍ എടുക്കാനാവില്ല’; തലശേരി ഫസല്‍ വധത്തില്‍ തുടരന്വേഷണം വേണ്ടെന്ന് സിബിഐ കോടതി; ഹര്‍ജി തളളി

തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ട കേസില്‍ തുടരന്വേഷണം വേണ്ടെന്ന് ഫസലിന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജി തളളിക്കൊണ്ട്  സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടൂ. ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ കുറ്റസമ്മതമൊഴി വിശ്വാസത്തിലെടുക്കാനാവില്ലെന്നും ,കുറ്റസമ്മതമൊഴിയും പൊലീസിന്റെ കണ്ടെത്തലും തമ്മില്‍ വ്യത്യാസമുണ്ടെന്നും കോടതി പറഞ്ഞു.

ഫസല്‍വധം നടത്തിയത് ആര്‍എസ്എസിന്റെ നാല്‍വര്‍ സംഘമാണെന്നും സിപിഐഎം പ്രവര്‍ത്തകര്‍ അല്ലെന്നും മറ്റൊരു കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെമ്പ്ര സ്വദേശി സുബീഷ് മൊഴി നല്‍കിയത്. കണ്ണൂര്‍ വാളാങ്കിച്ചാലില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മോഹനന്റെ കൊലപാതക കേസില്‍ അറസ്റ്റിലായപ്പോഴായിരുന്നു സുബീഷിന്റെ വെളിപ്പെടുത്തല്‍.

ഫസൽ വധത്തെ കുറിച്ചു പുറത്തു വന്ന ഫോൺ സംഭാഷണവും തന്റേതല്ല. വ്യാജമൊഴി തയാറാക്കാൻ നേതൃത്വം നൽകിയ കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദൻ, തലശ്ശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം എന്നിവർക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷന് അടക്കം പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന ഒരു കേസിൽ വിവരാവകാശ പ്രകാരം വീഡിയോ സിഡിയും ശബ്ദരേഖയും പൊലീസ് കൈമാറിയത് നിയമവിരുദ്ധമാണെന്നും സുബീഷ് പറഞ്ഞു.

ഫസലിനെ കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ സുബീഷ് പൊലീസിനോടു വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും സത്താർ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഫസലിന്റെ സഹോദരനും സിപിഎം അനുഭാവിയുമായ അബ്ദുൾ സത്താർ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു സിബിഐയുടെ വാദം.

 

Show More

Related Articles

Close
Close