ആഗോള വിദ്യാഭ്യാസ സംഗമം ഇന്ന് കോവളത്ത് തുടങ്ങും

portfolio03സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ആഗോള വിദ്യാഭ്യാസ സംഗമം ഇന്ന് തുടങ്ങും. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്നതാണ് സംഗമം. രാവിലെ 9.30 ന് കോവളത്തെ ലീലാ ഹോട്ടലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംഗമം ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ ഒമ്പത് രാഷ്ട്രങ്ങളില്‍ നിന്നായി 20 ഓളം അന്താരാഷ്ട്ര വിദ്യാഭ്യാസ വിചക്ഷണര്‍ പങ്കെടുക്കും. ദേശീയ തലത്തിലുള്ള 50 ഓളം പ്രതിനിധികളും കേരളത്തില്‍ നിന്നുള്ള75 ഓളം വിദ്യാഭ്യാസ വിദഗ്ധരും പങ്കെടുക്കും.

എന്നാല്‍ സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പട്ട് സംഗമം നടക്കുന്ന ലീലാ ഹോട്ടലിന്റെ മുന്നില്‍ എസ്.എഫ്.ഐ. പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

ഇന്നത വിദ്യാഭ്യാസ മേഖലയില്‍ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം ഉറപ്പാക്കുന്നതിന് അക്കാദമിക് സിറ്റിയുടെയും അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ പ്രത്യേക മേഖലയുടെയും പ്രവര്‍ത്തന ഘടന സംബന്ധിച്ച ചര്‍ച്ചകളായിരിക്കും സംഗമത്തില്‍ പ്രധാനമായും നടക്കുക. വിദേശത്തുള്ള മികച്ച കോഴ്‌സുകളെയും സര്‍വ്വകലാശാലകളെയും അക്കാദമിക് സിറ്റിയില്‍ കൊണ്ടുവരുന്നതിന് ഇതിലൂടെ കഴിയും.

സംസ്ഥാനത്തെ വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നുള്ള ആശയങ്ങള്‍ ഏകോപിപ്പിച്ച് കോവളം പ്രഖ്യാപനവും സമാപന ദിവസംഉണ്ടാകും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close